ജി​ല്ലാ​ആശു​പ​ത്രി​യെ ത​ക​ര്‍​ക്കു​ന്ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​ഹാ​യി​ക്കാ​ന്‍: ബി​ജെ​പി
Saturday, September 26, 2020 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡി​ന്‍റെ പേ​രുപ​റ​ഞ്ഞ് ജി​ല്ലാ ആ​ശു​പ​ത്രി​യെ ത​ക​ര്‍​ക്കാ​ന്‍ നോ​ക്കു​ന്ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​വേ​ലാ​യു​ധ​ന്‍ ആ​രോ​പി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി കൊ​റോ​ണാ രോ​ഗി​ക​ള്‍​ക്കാ​യി മാ​റ്റി​വ​യ്ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി ന​ട​ത്തി​യ ഡി​എം​ഒ ഓ​ഫീ​സ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി പൂ​ര്‍​ണ​മാ​യും കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി മാ​റ്റി​വ​യ്ക്കു​മ്പോ​ള്‍ വ​ഴി​യാ​ധാ​ര​മാ​വു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ മ​റ്റു രോ​ഗി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ച്ച്.​ആ​ര്‍. ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​ബ​ല്‍​രാ​ജ്, എ​ന്‍.​മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.