കോ​ൺ​ഗ്ര​സ് ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തി
Saturday, September 26, 2020 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ടാ​റ്റ കോ​വി​ഡ് ആ​ശു​പ​ത്രി നോ​ക്കു​കു​ത്തി​യാ​ക്കി പാ​വ​ങ്ങ​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡി​ന് മാ​ത്രം ചി​കി​ത്സി​ക്കാ​നു​ള്ള കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി.​വി.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​അ​സി​നാ​ർ, വി​നോ​ദ്കു​മാ​ർ പ​ള​ള​യി​ൽ​വീ​ട്, പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, കെ.​പി.​ബാ​ല​കൃ​ഷ്ണ​ൻ, സ​തീ​ശ​ൻ പ​ര​ക്കാ​ട്ടി​ൽ, മു​ഹ​മ്മ​ദ്കു​ഞ്ഞി, വി.​ഗോ​പി, യു.​വി.​റ​ഹ്മാ​ൻ, അ​നി​ൽ വാ​ഴു​ന്നോ​റൊ​ടി, കെ.​പി.​മോ​ഹ​ന​ൻ, എ​ൻ.​കെ.​ര​ത്നാ​ക​ര​ൻ, ര​വീ​ന്ദ്ര​ൻ ചേ​ടി​റോ​ഡ്, ബാ​ബു ചെ​മ്പേ​ന, ഒ.​വി.​പ്ര​ദീ​പ്, ലീ​ലാ​വ​തി, പി.​ബാ​ബു​രാ​ജ്, പ്ര​വീ​ൺ തോ​യ​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.