മി​സൈ​ൽ​മാ​നും മെ​ട്രോ​മാ​നും ആ​ദ​ര​വു​മാ​യി കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ണ്ട് പു​തി​യ സെ​ന്‍റ​റു​ക​ൾ
Wednesday, September 23, 2020 12:55 AM IST
പെ​രി​യ: ഇ​ന്ത്യ​ൻ മി​സൈ​ൽ ടെ​ക്നോ​ള​ജി​യു​ടെ പി​താ​വാ​യ മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​നെ​യും മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണ​ത്തി​ലൂ​ടെ ഇ​തി​ഹാ​സ​മാ​യ ഇ. ​ശ്രീ​ധ​ര​നെ​യും ആ​ദ​രി​ച്ചു കൊ​ണ്ട് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ണ്ട് പു​തി​യ സെ​ന്‍റ​റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​ന്നു. വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ.​എ​ച്ച്. വെ​ങ്കി​ടേ​ശ്വ​രു​ലു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഇ​രു​പ​താം അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഇ​വ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ 27ഓ​ളം വ​രു​ന്ന പ​ഠ​ന വ​കു​പ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ പ​രി​പാ​ടി​ക​ളും ഇ​തോ​ടു​കൂ​ടി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം സെ​ന്‍റ​ർ ഫോ​ർ എ​ക്സ്റ്റ​ൻ​ഷ​ൻ ആ​ക്റ്റി​വി​റ്റി​സി​ന്‍റെ കീ​ഴി​ൽ വ​രും.
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും പെ​രി​യ​യി​ലെ​യും ചു​റ്റു​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്കൂ​ൾ, കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും പൊ​തു​ജ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ വ​കു​പ്പു​ക​ളും എ​ൻ​എ​സ്എ​സ് അ​ട​ക്ക​മു​ള്ള വ്യ​ത്യ​സ്ത സെ​ല്ലു​ക​ളും നി​ര​വ​ധി എ​ക്സ്റ്റ​ൻ​ഷ​ൻ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പു​തു​താ​യി നി​ല​വി​ൽ വ​രു​ന്ന സെ​ന്‍റ​ർ ഇ​നി മു​ത​ൽ പ്ര​സ്തു​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ഴു​വ​നും ഏ​കോ​പി​പ്പി​ക്കും.
ഇ​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജീ​വി​ത നൈ​പു​ണ്യ പ​രി​ശീ​ല​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നാ​ണ് ഇ. ​ശ്രീ​ധ​ര​ൻ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ​സ് എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന പു​തി​യ സെ​ന്‍റ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ലൈ​ഫ് സ്കി​ൽ​സ് അ​പ​ര്യാ​പ്ത​ത​യു​ടെ തി​രി​ച്ച​റി​വാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്. ആ​റു​മാ​സം ദൈ​ർ​ഘ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സും ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള പി​ജി ഡി​പ്ലോ​മ കോ​ഴ്സും ഈ ​സെ​ന്‍റ​റി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം വി​ഭാ​വ​നം ചെ​യ്യു​ന്ന സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റി​സ് വി​ഷ​യ​ങ്ങ​ളി​ൽ പു​തി​യ ബി​രു​ദ കോ​ഴ്സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.