പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ജോ. ​ആ​ര്‍​ടി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 29 ന്
Tuesday, September 22, 2020 1:22 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ അ​നു​വ​ദി​ച്ച സ​ബ് ജോ. ​ആ​ര്‍​ടി ഓ​ഫീ​സി​ന്‍റെ (കെ​എ​ല്‍ 86) ഉ​ദ്ഘാ​ട​നം 29ന് ​രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. വെ​ള്ളൂ​ര്‍ പോ​സ്‌​റ്റോ​ഫീ​സി​ന് സ​മീ​പ​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നും മ​റ്റു​മാ​യി ഏ​ച്ചി​ലാം​വ​യ​ലി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് രൂ​പീ​ക​രി​ച്ച​തു മു​ത​ല്‍ ആ​ര്‍​ടി​എ ഓ​ഫീ​സി​നു​ള്ള മു​റ​വി​ളി ഉ​യ​ര്‍​ന്നി​രു​ന്നു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വെ​ള്ളൂ​ര്‍ വ്യാ​പാ​ര ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ര്‍ ആ​ര്‍​ടി​ഒ ഇ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ (ചെ​യ​ര്‍​മാ​ന്‍), ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ (വൈ​സ് ചെ​യ​ര്‍​മാ​ന്‍), ക​ണ്ണൂ​ര്‍ ആ​ര്‍​ടി​ഒ ഇ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (ക​ണ്‍​വീ​ന​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.