ക​ല്ലം​ചി​റ നീ​ര്‍​ത്ത​ട പ​ദ്ധ​തി പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, September 22, 2020 1:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലം​ചി​റ നീ​ര്‍​ത്ത​ട പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ അ​രീ​ക്ക​ര, വീ​ട്ടി​യോ​ടി, അ​ത്തി​ക്ക​ട​വ്, അ​രി​ങ്ക​ല്ല്, മാ​മ്പ​ള്ളം, പാ​ല​ച്ചു​രം​ത​ട്ട്, ചീ​റ്റ​ക്കാ​ല്‍, ചേ​ണി​യാ​ര്‍​കു​ന്ന്, വെ​ള്ള​രി​ക്കു​ണ്ട്, ക​ല്ലം​ചി​റ, മ​ങ്ക​യം, ക​മ​ല​പ്ലാ​വ്, കു​ഴി​ങ്ങാ​ട്, തൂ​വ​ക്കു​ന്ന് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന നീ​ര്‍​ത്ത​ട പ്ര​ദേ​ശ​ത്തെ 805 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.
നീ​ര്‍​ത്ത​ട പ്ര​ദേ​ശ​ത്തെ മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നും ഭൂ​ഗ​ര്‍​ഭ ജ​ല​വി​താ​നം ഉ​യ​ര്‍​ത്തു​ന്ന​തി​നും കാ​ര്‍​ഷി​കോ​ദ്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ന​ബാ​ര്‍​ഡി​ല്‍​നി​ന്ന് 156.44 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. കൃ​ഷി​ഭൂ​മി​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ നേ​രി​ട്ടും പൊ​തു​പ്ര​വൃ​ത്തി​ക​ള്‍ ടെ​ന്‍​ഡ​ര്‍ മു​ഖേ​ന​യു​മാ​ണ് ന​ട​പ്പി​ലാ​ക്കു​ക. മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​ം.
ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​പ​ത്മാ​വ​തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ജി.​ദേ​വ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റോ​സ​മ്മ ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ ടോ​മി വ​ട്ട​ക്കാ​ട്ട്, ഇ.​ജെ. ജേ​ക്ക​ബ്, കെ.​മാ​ധ​വ​ന്‍​നാ​യ​ര്‍, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ എം.​വി.​ജോ​സ​ഫ്, സി.​ദാ​മോ​ദ​ര​ന്‍, ച​ന്ദ്ര​ന്‍ വി​ള​യി​ല്‍, എ.​സി. ല​ത്തീ​ഫ്, ടോ​മി മ​ണി​യ​ന്‍​തോ​ട്ടം, വി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പി.​ടി. ന​ന്ദ​കു​മാ​ര്‍, സു​രേ​ഷ് പു​തി​യേ​ട​ത്ത്, രാ​ഘ​വ​ന്‍ കൂ​ലേ​രി, കെ.​എ. ജോ​സ​ഫ്, അ​ബ്ദു​ൾ ഖാ​ദ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി, ബ​ളാ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ വി.​എം.​അ​ശോ​ക്‌​കു​മാ​ര്‍,പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ ആ​ചാ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.