ലീ​ഗി​ന്‍റെ മാ​ഫി​യാ രാ​ഷ്‌​ട്രീ​യ​ം പ​ടി​ക്കു​പു​റ​ത്ത്: സി​പി​എം
Tuesday, September 22, 2020 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി ത​ട്ടി​പ്പു കേ​സി​ല്‍ പ്ര​തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നും മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ന​ട​ത്തു​ന്ന മാ​ഫി​യാ രാ​ഷ്‌​ട്രീ​യ​ത്തെ ജി​ല്ല​യ്ക്കു പ​ടി​ക്കു​പു​റ​ത്ത് നി​ര്‍​ത്ത​ണ​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഇ​ന്നു രാ​വി​ലെ പ​ത്ത​ര മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​വി. ബാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.
എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ചെ​യ​ര്‍​മാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ ട്ര​ഷ​റ​റു​മാ​യ തൃ​ക്ക​രി​പ്പൂ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ന്‍റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ 24 ന് ​തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണി​ല്‍ ധ​ര്‍​ണ​യും 26 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ര്‍​ച്ചും സം​ഘ​ടി​പ്പി​ക്കും. ‍ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ല്‍​ബി​ന്‍ മാ​ത്യു, പ്ര​സി​ഡ​ന്‍റ് അ​ഭി​രാം, ശി​ല്പ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.