ലൈ​ഫ് മി​ഷ​ന്‍ ഭ​വ​ന സ​മു​ച്ച​യം നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം 24 ന്
Tuesday, September 22, 2020 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ല​യി​ലെ പൈ​ല​റ്റ് പ്രോ​ജ​ക്ടി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 24 ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും. ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സ്വ​രാ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ 11.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ജി. സി. ​ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും.
ദേ​ശീ​യ പാ​ത​യി​ല്‍​നി​ന്ന് 1.5 കി​ലോ​മീ​റ്റ​ര്‍ മാ​റി ച​ട്ട​ഞ്ചാ​ല്‍-​ദേ​ളി പാ​ത​യ്ക്ക് സ​മീ​പം ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് 44 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​വ​ന​സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്. എ​ല്‍​ജി​എ​സ്എ​ഫ്-​പ്രീ​ഫാ​ബ് എ​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പേ​യാ​ഗി​ച്ചാ​ണ് 50 സെ​ന്‍റ് സ്ഥ​ല​ത്ത് നാ​ലു നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ക. ര​ണ്ട് ബെ​ഡ്റൂം, ഹാ​ള്‍, അ​ടു​ക്ക​ള, ബാ​ല്‍​ക്ക​ണി, ശു​ചി​മു​റി എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഒ​രു യൂ​ണി​റ്റ്. ഇ​തി​ന് പു​റ​മേ പൊ​തു​സം​വി​ധാ​ന​ങ്ങ​ളാ​യി അ​ങ്ക​ണ​വാ​ടി, വാ​യ​ന​ശാ​ല, വ​യോ​ജ​ന പ​രി​പാ​ല​ന​കേ​ന്ദ്രം, കോ​മ​ണ്‍ റൂം, ​സി​ക്ക് റൂം, ​മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം, സൗ​രോ​ര്‍​ജ സം​വി​ധാ​നം എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
താ​ഴ​ത്തെ​നി​ല​യി​ലെ ര​ണ്ടു ഫ്ളാ​റ്റു​ക​ള്‍ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്കു വേ​ണ്ടി പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്യും. 6.64 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി തു​ക. തൃ​ശൂ​ര്‍ ഡി​സ്ടി​ക്ട് ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പെ​ന്നാ​ര്‍ ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.