ക​ന​ത്ത മ​ഴ, വ്യാ​പ​ക നാ​ശ​ന​ഷ്ട​ം
Monday, September 21, 2020 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കാ​ലം​തെ​റ്റി പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍.ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ 10 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. പ​ല​യി​ട​ങ്ങ​ളി​ലും വ​ള​ര്‍​ച്ച​യെ​ത്തി​യ നെ​ല്‍​ച്ചെ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ര​ങ്ങ​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ക​ട​പു​ഴ​കി​വീ​ണും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ ജി​ല്ല​യി​ല്‍ 121.64 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തു മു​ത​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് 3708.02 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്.
മ​ഞ്ചേ​ശ്വ​രം വാ​മ​ഞ്ചൂ​രി​ല്‍ ബ​ങ്ക​ര മ​ഞ്ചേ​ശ്വ​രം പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ര്‍​ന്ന് കു​ളൂ​ര്‍, മ​ജി​വ​യ​ല്‍ മേ​ഖ​ല​യി​ല്‍ 75 ഏ​ക്ക​റോ​ളം കൃ​ഷി​യി​ടം വെ​ള്ളം ക​യ​റി ന​ശി​ച്ചു.

മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളും ക​ട​പു​ഴ​കി. രാ​വി​ലെ പ​ത്തോ​ടെ മ​ഞ്ചേ​ശ്വ​രം ടൗ​ണി​നോ​ട് ചേ​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യ്ക്കു കു​റു​കെ കൂ​റ്റ​ന്‍ മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഉ​പ്പ​ള​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.

കാ​സ​ര്‍​ഗോ​ഡ് മ​ധൂ​ര്‍ പ​ട്‌​ള വി​ല്ലേ​ജി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​റ്റ​പ്പെ​ട്ടു​പോ​യ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 16 പേ​രെ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫൈ​ബ​ര്‍ വ​ള്ള​ത്തി​ല്‍ ക​ര​യ്‌​ക്കെ​ത്തി​ച്ച് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചു. മ​ധൂ​ര്‍ ടൗ​ണും ക്ഷേ​ത്ര​പ​രി​സ​ര​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ചി​റ്റാ​രി​ക്കാ​ലി​നു സ​മീ​പം ന​ല്ലോം​പു​ഴ​യി​ലെ പാ​ലി​യ​ത്ത് പി.​ജി. ഷാ​ജു​വി​ന്‍റെ ഷീ​റ്റി​ട്ട വീ​ടി​നു മു​ക​ളി​ലേ​ക്ക് താ​ന്നി​മ​രം പൊ​ട്ടി​വീ​ണു. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.