മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​തി: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ 16 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം
Monday, September 21, 2020 1:37 AM IST
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്കി​ല്‍ നേ​ര​ത്തേ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വീ​ണ്ടും അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ 15 കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​റി​യി​ച്ചു. ബ​ളാ​ലി​ല്‍ പ​ന്ത്ര​ണ്ടും മാ​ലോ​ത്ത് ഒ​ന്നും ക​ള്ളാ​റി​ല്‍ മൂ​ന്നും കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​ത്.

താ​ലൂ​ക്കി​ലു​ട​നീ​ളം ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം കോ​ട്ട​ഞ്ചേ​രി വ​ന​മേ​ഖ​ല​യി​ല്‍ മ​ഴ കു​റ​വാ​യ​തി​നാ​ല്‍ അ​പ​ക​ട​ഭീ​ഷ​ണി കു​റ​ഞ്ഞി​ട്ടു​ണ്ട്. താ​ലൂ​ക്കി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​ച്ച​താ​യും ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു. ക​ള​ളാ​ര്‍ വി​ല്ലേ​ജി​ല്‍ ഓ​ട്ട​ക്ക​ണ്ട​ത്തെ കൂ​റ്റ​ന്‍ പാ​റ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ലാ​ണ് പ്ര​ദേ​ശ​ത്തെ മൂ​ന്ന് കൂ​ടും​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ച​ത്.

ബേ​ളൂ​ര്‍ വി​ല്ലേ​ജി​ലെ മൊ​ട​ഗ്രാ​മം അ​ഞ്ചാം​വ​യ​ല്‍ എ.​വി.​നാ​രാ​യ​ണ​ന്റെ കി​ണ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ ക​ന​ത്ത മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.