എ​ടി​എ​മ്മി​നു മു​ന്നി​ല്‍ റീ​ത്ത് വ​ച്ച് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം
Monday, September 21, 2020 1:36 AM IST
ഉ​ദു​മ: ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ എ​ടി​എ​മ്മി​നു മു​ന്നി​ല്‍ റീ​ത്ത് വ​ച്ച് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ഉ​ദു​മ ടൗ​ണി​ലു​ള്ള സി​ന്‍​ഡി​ക്ക​റ്റ് ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മാ​ണ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​ത്. തൊ​ട്ട​ടു​ത്ത ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി പ്ര​തി​ഷേ​ധ​മ​റി​യി​ച്ച നാ​ട്ടു​കാ​ര്‍ എ​ടി​എ​മ്മി​നു മു​ന്നി​ല്‍ റീ​ത്തും ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ കു​റി​ച്ച ബോ​ര്‍​ഡും സ്ഥാ​പി​ച്ചു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ മൂ​ല​മാ​ണ് എ​ടി​എം പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തെ​ന്നും ത​ക​രാ​റി​ലാ​യ ഭാ​ഗ​ങ്ങ​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ പു​തി​യ സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സി​നാ​യി ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.