കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ സ്‌​ക്വ​യ​ര്‍ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 19, 2020 12:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ സ്‌​ക്വ​യ​ര്‍ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. 16 കോ​ടി രൂ​പ ചെ​ല​വി​ൽ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ആം​ഫി തീ​യ​റ്റ​ര്‍, ക​ഫെ​റ്റേ​രി​യ, ഗെ​യിം സോ​ണ്‍, ചി​ല്‍​ഡ്ര​ന്‍​സ് ഏ​രി​യ, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഏ​രി​യ, എ​ക്സി​ബി​ഷ​ന്‍ ഏ​രി​യ, ഫീ​ഡിം​ഗ് ഏ​രി​യ, ഹാ​ന്‍​ഡി​ക്രാ​ഫ്റ്റ് ഷോ​പ്പ്, ടോ​യ്‌​ല​റ്റ്, പാ​ര്‍​ക്കിം​ഗ്, സീ​റ്റിം​ഗ്, മ​ഴ​വെ​ള്ള സം​ഭ​ര​ണി, റെ​യി​ന്‍ ഷെ​ല്‍​ട്ട​ര്‍ എ​ന്നി​ങ്ങ​നെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, കാ​സ​ര്‍​ഗോ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്മോ​ഹ​ന്‍, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ല്‍. സു​ലൈ​ഖ, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​ച്ച്. റം​ഷീ​ദ്, ടൂ​റി​സം വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്‍.​എ​സ്. ബേ​ബി ഷീ​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു സ്വാ​ഗ​ത​വും ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​ജു രാ​ഘ​വ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.