കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നും വി​ല്‍​ക്കാ​നും ആ​പ്പ് റെ​ഡി
Saturday, September 19, 2020 12:36 AM IST
കാ​സ​ർ​ഗോ​ഡ്: ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​ക്കു​ന്ന നാ​ട​ന്‍ കാ​ര്‍​ഷി​ക വി​ള​ക​ളും ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​പ​ഭോ​ക്താ​വി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി സു​ഭി​ക്ഷ കെ​എ​സ്ഡി എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്പു​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​ത്തോ​ടെ സ്റ്റാ​ര്‍​ട്ട്അ​പ്പ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യ ഫൈ​നെ​സ്റ്റ് ഇ​ന്ന​വേ​ഷ​നാ​ണ് ആ​പ്പ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്.
ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നും ഉ​പ​ഭോ​ക്താ​വി​ന് ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് ഈ ​ആ​പ്പ് സ​ഹാ​യി​ക്കും. ക​ര്‍​ഷ​ക​നെ​യും ഉ​പ​ഭോ​ക്താ​വി​നെ​യും ആ​പ്പ് വ​ഴി നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ത്ത​രം ഒ​രു സം​വി​ധാ​നം ഇ​ന്ത്യ​യി​ല്‍ ത​ന്നെ ന​ട​പ്പാ​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. ക​ര്‍​ഷ​ക​നും ഉ​പ​ഭോ​ക്താ​വി​നും ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം. പേ​ര്, പി​ന്‍​കോ​ഡ്, സ്ഥ​ലം അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ഗു​ണ​ഭോ​ക്താ​വ് ആ​പ്പി​ല്‍ ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. തു​ട​ര്‍​ന്ന് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​ണെ​ങ്കി​ല്‍, വി​ല്‍​ക്കു​ക എ​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് പ​ഴം, പ​ച്ച​ക്ക​റി, ധാ​ന്യം, മ​റ്റു​ള്ള​വ എ​ന്നി​വ​യി​ല്‍ നി​ന്ന് വി​ഭാ​ഗം സെ​ല​ക്ട് ചെ​യ്ത് വി​ല്‍​ക്കാ​നു​ള്ള സാ​ധ​ന​ത്തി​ന്‍റെ തൂ​ക്ക​വും മാ​ര്‍​ക്ക​റ്റ് വി​ല​യും വി​ല്‍​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന വി​ല​യും ന​ൽ​ക​ണം.
തു​ട​ര്‍​ന്ന് ഉ​ത്പ​ന്ന​ത്തി​ന്‍റെ പ​ടം കൂ​ടി ന​ൽ​കി​യാ​ൽ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യി. ഉ​ത്പ​ന്നം വാ​ങ്ങാ​നാ​ണെ​ങ്കി​ല്‍, വാ​ങ്ങു​ക എ​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ​താ​ല്‍ നി​ങ്ങ​ളു​ടെ സ​മീ​പ​പ്ര​ദേ​ശ​ത്ത് നി​ന്ന് ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ള്‍ കാ​ണാ​ന്‍ സാ​ധി​ക്കും. ഉ​ത്പ​ന്നം വാ​ങ്ങാ​ന്‍ നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വെ​ങ്കി​ല്‍ അ​ത് ഉ​ത്പാ​ദി​പ്പി​ച്ച ക​ര്‍​ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ വാ​ട്സ്ആ​പ്പ് സൗ​ക​ര്യ​വും ഫോ​ണ്‍​വ​ഴി സം​സാ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ആ​പ്പി​ലു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ ക്യാ​മ്പ് ഹൗ​സി​ലെ പ​പ്പാ​യ ആ​പ്പ് വ​ഴി ആ​ദ്യ വി​ല്‍​പ്പ​ന​യ്ക്ക് ക​ള​ക്ട​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ ആ​പ്പ് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ക്യാ​മ്പ് ഹൗ​സി​ലെ​ത്തി പ​പ്പാ​യ ഏ​റ്റു​വാ​ങ്ങി​യാ​ണ് ആ​പ്പ് ജ​ന​ങ്ങ​ള്‍​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്.