പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ട​ർ​പ​ട്ടി​ക : യു​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി
Friday, August 14, 2020 1:17 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി. വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്ന് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പു​തു​താ​യി കൂ​ട്ടി​ച്ചേ​ര്‍​ക്കാ​ന്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച നി​ര​വ​ധി വോ​ട്ടു​ക​ള്‍ ഇ​പ്പോ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തു​സം​ബ​ന്ധി​ച്ചാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മ​രി​ച്ച​വ​രു​ടെ​യും സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ടെ​യും പേ​രു​ക​ള്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ഒ​ഴി​വാ​ക്കാ​തെ​യാ​ണ് വോ​ട്ട​ര്‍​പ​ട്ടി​ക​യു​ടെ ക​ര​ട് ര​ണ്ടാ​മ​തും പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന് നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​നെ​തി​രേ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​പി​ന്തു​ണ​യോ​ടെ വോ​ട്ട​ര്‍​പ​ട്ടി​ക അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വോ​ട്ട​ര്‍​പ​ട്ടി​ക പ​രാ​തി​ക​ള്‍ ഒ​ഴി​വാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഒ​ത്താ​ശ​യോ​ടെ വോ​ട്ട​ര്‍​പ​ട്ടി​ക അ​ട്ടി​മ​റി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് 17ന് ​കോ​ണ്‍​ഗ്ര​സ് ഉ​പ​വാ​സ​സ​മ​രം ന​ട​ത്തും. സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​രാ​ജ് അ​റി​യി​ച്ചു.