ക്ല​സ്റ്റ​റു​ക​ളി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റു​മാ​രെ അ​നു​വ​ദി​ക്കി​ല്ല
Friday, August 14, 2020 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ഒ​രു ത​ര​ത്തി​ലു​ള്ള ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റു​മാ​രെ​യും അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്ന് കോ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം അ​റി​യി​ച്ചു. തീ​രു​മാ​നം സ്വ​കാ​ര്യ മൈ​ക്രോ ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റു​മാ​ര്‍​ക്ക് ബാ​ധ​ക​മാ​ണ്.
മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ള​ക്‌​ഷ​നു വേ​ണ്ടി പോ​കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​സ്‌​ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​നം ന​ല്‍​കേ​ണ്ട​തും അ​വ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം സ്ഥാ​പ​ന മേ​ധാ​വി​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കും.