കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Friday, August 14, 2020 1:09 AM IST
പെ​രി​യ: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട വി​ള​വെ​ടു​പ്പ് ന​ട​ന്നു. വി​സി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​കെ.​സി. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ല്ലൂ​ര്‍- പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​ര്‍, അം​ഗ​ങ്ങ​ളാ​യ കു​മാ​ര​ന്‍, ഇ​ന്ദി​ര, സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ.​എ. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ.​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, പ്ലാ​ന്‍റ് സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​എ. അ​രു​ണ്‍ കു​മാ​ര്‍, അ​സി.​പ്ര​ഫ​സ​റും പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ ഡോ. ​ജാ​സ്മി​ന്‍ എം. ​ഷാ, കൃ​ഷി ഓ​ഫീ​സ​ര്‍ പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. വ​ഴു​ത​ന, വെ​ണ്ട, പ​ച്ച​മു​ള​ക് എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​ന്ന​ത്. ചോ​ളം, കൂ​വ​ര​ക്, മ​ര​ച്ചീ​നി, മ​ധു​ര​ക്കി​ഴ​ങ്ങ്, നേ​ന്ത്ര​വാ​ഴ, വെ​ള്ള​രി, മു​രി​ങ്ങ, മ​ത്ത​ന്‍, പാ​വ​യ്ക്ക, പ​യ​ര്‍ തു​ട​ങ്ങി​യ​വ​യും പാ​ക​മാ​യി വ​രി​ക​യാ​ണ്.