വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്ഓ​ണ്‍​ലൈ​ന്‍ പ്ര​സം​ഗ​മ​ത്സ​രം
Friday, August 14, 2020 1:09 AM IST
പാ​ലാ​വ​യ​ല്‍: സ്വാ​ത​ന്ത്യ​ദി​ന​ത്തോ​ട​നു​ബ​ണ്ഡി​ച്ച് പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍-​ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ സ​മ​യ​മെ​ന്ന സ​മ്പ​ത്ത്, യു​പി വി​ഭാ​ഗ​ത്തി​ല്‍ എന്‍റെ ഇ​ന്ത്യ, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും, എ​ച്ച്എ​സ്എ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളും ആ​വി​ഷ്‌​കാ​ര​സ്വാ​ത​ന്ത്ര്യ​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ല്‍​സ​രം ന​ട​ക്കു​ക. അ​ഞ്ച് മി​നി​റ്റി​ല്‍ കൂ​ടാ​തെ ലാ​ന്‍​ഡ്സ് കേ​പ്പ് മോ​ഡി​ല്‍ റി​ക്കാ​ര്‍​ഡ് ചെ​യ്ത വീ​ഡി​യോ​ക​ളാ​ണ് മ​ര​ത്തി​ന് അ​യയ്​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 20. ഫോ​ണ്‍: 9496090952.