കാ​സ​ര്‍​ഗോ​ഡ്-​ക​ര്‍​ണാ​ട​ക സ്ഥി​രം യാ​ത്ര​യ്ക്ക് ഇ​നി 21 ദി​വ​സം കാ​ലാ​വ​ധി​യു​ള്ള റെ​ഗു​ല​ര്‍ പാ​സ്
Friday, August 14, 2020 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: വ്യാ​പാ​ര-​തൊ​ഴി​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി ജി​ല്ല​യി​ല്‍ നി​ന്നും ക​ര്‍​ണാ​ട​ക​യി​ലേ​ക്കു​ള്ള സ്ഥി​രം യാ​ത്ര​യ്ക്ക് ആ​ര്‍ ടി-​പി സി ​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 21 ദി​വ​സം കാ​ലാ​വ​ധി​യു​ള്ള റ​ഗു​ല​ര്‍ പാ​സ് അ​നു​വ​ദി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ഏ​ഴ് ദി​വ​സ​ത്തി​ലൊ​രി​ക്ക​ല്‍ ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്ന മു​ന്‍ യോ​ഗ​ങ്ങ​ളി​ലെ തീ​രു​മാ​ന​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. 21 ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ആ​ര്‍ ടി -​പി സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്.
ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്ക് ആ​ര്‍ ടി - ​പി സി ​ആ​ര്‍ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മ​റ്റു​ള്ള​വ​ര്‍ ജി​ല്ല​യി​ലെ​യോ ക​ര്‍​ണാ​ട​ക​യി​ലെ​യോ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് സ്വ​ന്തം ചെ​ല​വി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ല്‍ ആ​ര്‍ ടി -​പി സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, മ​ഞ്ചേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും.ഈ ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ന്റി​ജ​ന്‍ ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണം ത​ല​പ്പാ​ടി​യി​ല്‍ ഒ​രു​ക്കും. പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​ണെ​ങ്കി​ല്‍ ഇ​വ​രെ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കും. നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ല്‍ മാ​ത്രം തു​ട​ര്‍​യാ​ത്ര അ​നു​വ​ദി​ക്കും.
ജി​ല്ല​യി​ല്‍ നി​ന്ന് ദി​വ​സേ​ന ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യി വ​രു​ന്ന​തി​ന് പാ​സ് ല​ഭി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്‍​പ യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു. പോ​ലീ​സ് വ​കു​പ്പി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. വി. ​രാം​ദാ​സ്, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.