കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചു
Friday, August 14, 2020 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത 111 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് 23,95,177 രൂ​പ കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ച​താ​യി സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) അ​റി​യി​ച്ചു. ക​ടാ​ശ്വാ​സം ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രും വി​ലാ​സ​വും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ നോ​ട്ടീ​സ് ബോ​ര്‍​ഡി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക്
ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 'ഗ​ന്ധ​കി മു​ക്ത ഭാ​ര​ത്' എ​ന്ന പേ​രി​ല്‍ ഓ​ഗ​സ്റ്റ് എ​ട്ടു മു​ത​ല്‍ 15 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. ചി​ത്ര​ര​ച​ന മ​ത്സ​ര (യു​പി വി​ഭാ​ഗം) ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് https://chat. whatsapp.com/FFzRXWrW6yA1V3G1W3GD8J എ​ന്ന ലി​ങ്ക് വ​ഴി​യും ഉ​പ​ന്യാ​സ മ​ത്സ​ര (ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം) ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് https://chat. whatsa pp.com/COVwLM9G2FrHG06zrPH4G6 എ​ന്ന ലി​ങ്ക് വ​ഴി​യും പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ (ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം) ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് https://chat. whats app. com/B5vfMAdsHldB7rosd7Dsw4 എ​ന്ന ലി​ങ്ക് വ​ഴി​യും ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​കാം. ര​ച​ന​ക​ള്‍ ഓ​ഗ​സ്റ്റ് 24 ന​കം അ​യ​യ്ക്ക​ണം. മാ​ലി​ന്യ മു​ക്ത​മാ​യ എ​ന്‍റെ ഗ്രാ​മം എ​ന്ന​താ​ണ് എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള മ​ത്സ​ര വി​ഷ​യം. ഫോ​ണ്‍: 94469 58519, 9995968221.