പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്രം വീ​ണ്ടും തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​സ​മ​രം
Friday, August 14, 2020 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് കാ​ല​ത്തെ മ​റ​യാ​ക്കി കാ​സ​ര്‍​ഗോ​ട്ടെ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്രം ത​ക​ര്‍​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സേ​വാ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി മ​റ്റ് ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്രം മാ​ത്രം അ​നി​ശ്ചി​ത​മാ​യി അ​ട​ച്ചി​ടു​ക​യാ​ണെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത് പ​റ​ഞ്ഞു.
ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​മീ​ല അ​ഹ​മ്മ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഒ.​വി. പ്ര​ദീ​പ്, ന​സീ​ര്‍ കോ​പ്പ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.