അജാനൂരിൽ പ​ഞ്ചാ​യ​ത്തം​ഗം ഉ​ള്‍​പ്പെ​ടെ പ​ത്തു​പേ​ര്‍​ക്ക് കോ​വി​ഡ്
Thursday, August 13, 2020 12:50 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വാ​ര്‍​ഡ് അം​ഗം ഉ​ള്‍​പ്പെ​ടെ പ​ത്തു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും നൂ​റി​ലേ​റെ പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​യ​ല്‍ വാ​ര്‍​ഡ് പോ​ലീ​സ് പൂ​ര്‍​ണ​മാ​യും അ​ട​ച്ചു.
വാ​ര്‍​ഡ് പ​രി​ധി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഇ​ട്ട​മ്മ​ല്‍-​കൊ​ള​വ​യ​ല്‍, കൊ​ള​വ​യ​ല്‍-​കാ​റ്റാ​ടി, ഇ​ക്ബാ​ല്‍-​അ​ടി​മ​ല്‍ ക്ഷേ​ത്രം, താ​യ​ല്‍-​കൊ​ള​വ​യ​ല്‍ റോ​ഡു​ക​ളും അ​ട​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ ന​ട​ന്ന ഒ​രു ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. വാ​ര്‍​ഡ് അം​ഗ​വും ഈ ​വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു.
ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ബേ​ക്ക​ലി​ല്‍ നി​ന്നെ​ത്തി​യ ഒ​രു സ്ത്രീ​യു​ടെ കു​ടും​ബ​ത്തി​ലു​ള്ള​വ​ര്‍​ക്ക് നേ​ര​ത്തേ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നാ​ണ് രോ​ഗ​പ്പ​ക​ര്‍​ച്ച ഉ​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യം.