ഓ​ട്ടോ ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര്‍​ക്ക് കോ​വി​ഡ്
Thursday, August 13, 2020 12:50 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്പ​ല​ത്ത​റ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​മ്പ​ല​ത്ത​റ, പാ​റ​പ്പ​ള്ളി ടൗ​ണു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാ​ന്‍ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം.
അ​തേ​സ​മ​യം മു​ന്ന​റി​യി​പ്പി​ല്ലാ​തെ പെ​ട്ടെ​ന്നു​ള്ള അ​ട​ച്ചി​ട​ല്‍ ഹോ​ട്ട​ലു​ക​ളും പ​ച്ച​ക്ക​റി ക​ട​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന പ​രാ​തി​യു​മാ​യി വ്യാ​പാ​രി​ക​ള്‍ രം​ഗ​ത്തെ​ത്തി.