ഒ​ട​യം​ചാ​ലി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ഇ​ന്നു​മു​ത​ല്‍ തു​റ​ക്കാം
Thursday, August 13, 2020 12:50 AM IST
ഒ​ട​യം​ചാ​ല്‍: ടൗ​ണി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ ഇ​ന്നു​മു​ത​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യാ​യി. മ​റ്റു ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും.
ര​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ട ടൗ​ണ്‍ ഇ​ന്ന​ലെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ണു​വി​മു​ക്ത​മാ​ക്കി. ബേ​ളൂ​ര്‍ മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ര​ഘു​നാ​ഥ്, റെ​നീ​ഷ് ക​ണ്ണാ​ടി​പ്പാ​റ, ടി. ​മ​നോ​ജ്, ശ്രീ​കു​മാ​ര്‍, റി​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.