ആ​ശ്ര​മ​ങ്ങ​ളി​ല്‍ സ​ഹാ​യ​മെ​ത്തി​ച്ച് കെ​സി​സി മാ​ല​ക്ക​ല്ല് യൂ​ണി​റ്റ്
Thursday, August 13, 2020 12:48 AM IST
മാ​ല​ക്ക​ല്ല്: കോ​വി​ഡ് ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന അ​മ്പ​ല​ത്ത​റ സ്‌​നേ​ഹാ​ല​യം, പെ​രും​പ​ള്ളി ബ​ത്‌​ല​ഹേം ആ​കാ​ശ​പ​റ​വ​ക​ളു​ടെ ആ​ശ്ര​മ​ങ്ങ​ളി​ല്‍ സ​ഹാ​യ​മെ​ത്തി​ച്ച് കെ​സി​സി മാ​ല​ക്ക​ല്ല് യൂ​ണി​റ്റ്.
മാ​ല​ക്ക​ല്ല് ഇ​ട​വ​ക​യി​ല്‍ നി​ന്ന് സ​മാ​ഹ​രി​ച്ച 64,000 രൂ​പ​യും 700 കി​ലോ അ​രി​യും 650 തേ​ങ്ങ​യും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​ണ് ര​ണ്ട് ആ​ശ്ര​മ​ങ്ങ​ള്‍​ക്കു​മാ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി ക​ന്നു​വെ​ട്ടി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി വാ​ഴ​പ്പി​ള്ളി​ല്‍, ബി​ജു വ​ട്ട​പ്പ​റ​മ്പി​ല്‍, ടോ​മി നെ​ടും​തൊ​ട്ടി​യി​ല്‍, ടോ​മി ചെ​ട്ടി​ക്ക​ത്തോ​ട്ടം, ബി​നീ​ഷ് വാ​ണി​യ​പു​ര​യി​ട​ത്തി​ല്‍, ബേ​ബി ചെ​ട്ടി​ക്ക​ത്തോ​ട്ടം, ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് സ​ജി കു​രു​വി​നാ​വേ​ലി​ല്‍, ദേ​വാ​ല​യം ട്ര​സ്റ്റി ബേ​ബി പ​ള്ളി​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.