ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ ന​ല്‍​കി
Thursday, August 13, 2020 12:48 AM IST
രാ​ജ​പു​രം: പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലേ​ക്ക് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രാ​ജ​പു​രം ഫൊ​റോ​ന ക​മ്മി​റ്റി വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ ന​ല്‍​കി. രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍, കെ​സി​സി മ​ല​ബാ​ര്‍ റീ​ജ​ൺ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം, രാ​ജ​പു​രം ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് സ​ജി കു​രു​വി​നാ​വേ​ലി​ല്‍, സെ​ക്ര​ട്ട​റി ഷി​നോ​ജ് ചാ​ക്കോ, ട്ര​ഷ​റ​ര്‍ ജോ​സ് എ​ന്നി​വ​രി​ല്‍ നി​ന്ന് പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി. സു​കു, മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി.

ക​ട കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച

കാ​സ​ര്‍​ഗോ​ഡ്: പ​ല​ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 15,000 രൂ​പ​യും സാ​ധ​ന​ങ്ങ​ളും ക​വ​ര്‍​ന്ന​താ​യി പ​രാ​തി. നു​ള്ളി​പ്പാ​ടി ജു​മാ മ​സ്ജി​ദി​ന​ടു​ത്ത് പ്ര​വ​ര്‍‍​ത്തി​ക്കു​ന്ന അ​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ത്തി​മ സ്റ്റോ​റി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.