സി​മ​ന്‍റ്മാ​യി വീ​ണു പ​രി​ക്കേ​റ്റ നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, August 12, 2020 10:09 PM IST
പെ​രി​യ: കെ​ട്ടി​ട നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ സി​മ​ന്‍റ് ചാ​ക്കു​മാ​യി തെ​ന്നി വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ന​യാ​ല്‍ തോ​ക്കാ​നം​മൊ​ട്ട​യി​ലെ വ​ള​പ്പി​ല്‍ ശ​ശി​ധ​ര​ന്‍ (35) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 25 ന് ​പെ​രി​യ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​മ​ന്‍റ് ചാ​ക്കു​മാ​യി പ​ടി​ക​യ​റു​മ്പോ​ള്‍ തെ​ന്നി വീ​ണ ശ​ശി​ധ​ര​ന്‍റെ ക​ഴു​ത്തി​ന്‍റെ എ​ല്ല് ത​ക​ര്‍​ന്നി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. പ​ന​യാ​ലി​ലെ രാ​മ​ന്‍റേ​യും ചോ​യി​ച്ചി​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: ദീ​പ. മ​ക്ക​ള്‍: സു​ഭാ​ഷ്, ദൃ​ശ്യ. സ​ഹോ​ദ​ര​ങ്ങ​ള്‍: കൃ​ഷ്ണ​ന്‍, സ​ര​സ്വ​തി, അം​ബി​ക, കു​ഞ്ഞി​ക്ക​ണ്ണ​ന്‍.