ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​രം; ര​ജി​സ്‌​ട്രേ​ഷ​ന്‍ നാളെവ​രെ
Wednesday, August 12, 2020 12:54 AM IST
ചെ​മ്പേ​രി: സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്പേ​രി​യി​ലെ അ​ധ്യാ​പ​കസം​ഘ​ട​ന​യാ​യ കാ​ത്ത​ലി​ക് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ എം​പ്ലോ​യീ​സ് ട്ര​സ്റ്റ് (സീ​റ്റ്) ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ താ​മ​സ​ക്കാ​രാ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ഓ​ണ്‍​ലൈ​ന്‍ പ്ര​സം​ഗമ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ നാളെ വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ നീ​ട്ടി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍​ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​ന്‍റെ അ​ഞ്ചു മി​നി​റ്റ് മു​മ്പ് വി​ഷ​യം ല​ഭി​ക്കും. നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് അ​ഞ്ചു മി​നി​റ്റി​ല്‍ കൂ​ടാ​ത്ത പ്ര​സം​ഗം റെ​ക്കോ​ര്‍​ഡ് ചെ​യ്ത് നി​ശ്ചി​തസ​മ​യ​ത്തി​നു​ള്ളി​ല്‍ ഗ്രൂ​പ്പി​ല്‍ അ​പ്‌ലോ​ഡ് ചെ​യ്യു​ന്ന വീ​ഡി​യോ​ക​ള്‍ മാ​ത്ര​മേ മ​ത്സ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കൂ. ഒ​ന്നുമു​ത​ല്‍ മൂ​ന്നുവ​രെ സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്ക് യ​ഥാ​ക്ര​മം 3000, 2000,1000 രൂ​പവീ​തം സ​മ്മാ​ന​മാ​യി ന​ല്‍​കും. ഫോ​ണ്‍: 8075568447, 9447888921, 9495461885, 9495146970.