ജില്ലയിലും കോ​വി​ഡിന് വീ​ടു​ക​ളി​ൽ ചികിത്സ
Wednesday, August 12, 2020 12:54 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പി​സി​ആ​ര്‍, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തും എ​ന്നാ​ല്‍ രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രു​മാ​യ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ സ്വ​ഭ​വ​ന​ങ്ങ​ളി​ല്‍ താ​മ​സി​ച്ച് ചി​കി​ത്സ​യ്ക്ക് വി​ധേ​യാ​മാ​കാം എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ടു​ത്ത ക്ഷാ​മ​മാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ. ജി​ല്ല​യി​ൽ 21 സി​എ​ഫ്എ​ല്‍​ടി​സി ക​ളി​ലാ​യി 4,283 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ൽ 10 സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലാ​യി 1,464 കി​ട​ക്ക​ക​ൾ മാ​ത്ര​മേ സ​ജ്ജീ​ക​രി​ക്കാ​ൻ സാ​ധി​ച്ചു​ള്ളൂ.
വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ള്‍​ക്ക് ശ​രി​യാ​യ ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ടെ​ലി മെ​ഡി​സി​ന്‍ അ​ട​ക്ക​മു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കും. രോ​ഗി​ക​ള്‍​ക്ക് സാ​ന്ത്വ​നം ന​ല്‍​കു​ന്ന​തി​നും രോ​ഗ​വി​വ​രം അ​റി​യു​ന്ന​തി​നും നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും. ഇ​തി​ന്‍റെ ചു​മ​ത​ല ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) നി​ര്‍​വ​ഹി​ക്കും.
നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ മു​ഴു​വ​ന്‍ രോ​ഗി​ക​ളെ​യും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ പാ​ര്‍​പ്പി​ച്ചാ​ണ് ചി​കി​ത്സി​ച്ചു വ​രു​ന്ന​ത്.
കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ വാ​ര്‍​ഡ് ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. വീ​ട്ടി​ല്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ (പ്ര​ത്യേ​കം റൂം, ​ബാ​ത്ത് റൂം ​സൗ​ക​ര്യം തു​ട​ങ്ങി​യ​വ) ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ രോ​ഗി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് വി​ടു​ന്ന​തി​ന് ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കാ​ന്‍ പാ​ടു​ള്ളൂ. എ​ല്ലാ മു​നി​സി​പ്പ​ല്‍ ,പ​ഞ്ചാ​യ​ത്തു​ക​ളും ത​ന​ത് പ്ലാ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ​ത് 10 ഫിം​ഗ​ര്‍ ടി​പ് പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​റു​ക​ള്‍ വാ​ങ്ങി പു​ന​രു​പ​യോ​ഗ സ​മ്പ്ര​ദാ​യ​ത്തി​ല്‍, അ​താ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ലെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ള്‍​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ മു​നി​സി​പ്പ​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​വി​ഡ് രോ​ഗി​ക​ള്‍ മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ പോ​ലീ​സ് നീ​രീ​ക്ഷ​ണം ജി​ല്ല​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തും.