മൂ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ്; കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ അ​ട​ച്ചു
Wednesday, August 12, 2020 12:52 AM IST
കാ​സ​ര്‍​ഗോ​ഡ്: മൂ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്ആ​ര്‍​ടി സി ​ഡി​പ്പോ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചു. ഞാ​യ​റാ​ഴ്ച മെ​ക്കാ​നി​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി ചൊ​വ്വാ​ഴ്ച ഡി​പ്പോ തു​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.
എ​ന്നാ​ല്‍ ര​ണ്ടു ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്ക് കൂ​ടി തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഡി​പ്പോ ഉ​ള്‍​പ്പെ​ടു​ന്ന ഭാ​ഗം ക​ണ്ടെ​യ്‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ര്‍​ക്ക് അ​റേ​ഞ്ച്‌​മെ​ന്‍റി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ഡി​പ്പോ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ ഉ​ദു​മ സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ര്‍​ക്കും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു ക​ണ്ട​ക്ട​ര്‍​ക്കു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ര​ണ്ടു​പേ​രും കാ​സ​ര്‍​കോ​ട് ഡി​പ്പോ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി അ​റു​പ​തി​ലേ​റെ പേ​രു​മാ​യി സ​ന്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ലെ ബ​സു​ക​ളു​ടെ സ​ര്‍​വീ​സും നി​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ട്.