എ​സ്​ബി​ഐ എ​ടി​എം കൗ​ണ്ട​ർ രാ​സ​വ​സ്തു​ക്ക​ൾ ഒ​ഴി​ച്ചു​ന​ശി​പ്പി​ച്ചു
Wednesday, August 12, 2020 12:52 AM IST
തൃ​ക്ക​രി​പ്പൂ​ർ: ത​ങ്ക​യം ക​ക്കു​ന്ന​ത്തെ എ​ടി​എം കൗ​ണ്ട​റി​ന് രാ​സ​വ​സ്തു​ക്ക​ൾ ഒ​ഴി​ച്ചു നാ​ശം​വ​രു​ത്തി. പ്ലാ​റ്റിനം ​പെ​ട്രോ​ൾ പ​മ്പി​ലെ എ​സ്ബി​ഐ എ​ടി​എം കൗ​ണ്ട​റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് രാ​സ​വ​സ്തു​ക്ക​ൾ ഒ​ഴി​ച്ചു ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൗ​ണ്ട​റി​ലെ എ​ടി​എം കാ​ർ​ഡ് റീ​ഡ​ർ ഡി​സ്‌​പ്ലെ യൂ​ണി​റ്റ്, പി​എ​ൻ​സി ബോ​ർ​ഡ്, ഇ​പി​പി എ​ന്നി​വ​യാ​ണ് കേ​ടു​വ​രു​ത്തി​യ​ത്. എ​ടി​എം മെ​ഷീ​നി​ൽ നോ​ട്ട് നി​റ​ക്കാ​നെ​ത്തി​യ​വ​രാ​ണ് മെ​ഷീ​ൻ നാ​ശം​വ​രു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പ​ത്തു ദി​വ​സ​ത്തി​ല​ധി​ക​മാ​യി തൃ​ക്ക​രി​പ്പൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​ട​ച്ചു പൂ​ട്ട​ലി​ലാ​യ​തി​നാ​ൽ ഇ​ന്ന​ലെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​ത് സം​ബ​ന്ധി​ച്ച് എ​സ്ബി​ഐ തൃ​ക്ക​രി​പ്പൂ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ പി. ​പ്ര​ഭാ​വ​തി ച​ന്തേ​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം കൗ​ണ്ട​റി​ൽ സി​സി​ടി​വി കാ​മ​റ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മാ​നേ​ജ​ർ അ​റി​യി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.