മലയോരത്ത് ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്തി
Wednesday, August 12, 2020 12:52 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ​സ​മി​തി യോ​ഗം ചേ​ർ​ന്നു. ഇ​തു​പ്ര​കാ​രം സ​മൂ​ഹ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.
ബേ​ക്ക​റി, പ​ല​ച​ര​ക്കു​ക​ട, ഇ​റ​ച്ചി​ക്ക​ട തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന വി​ൽ​പ്പ​ന ക​ട​ക​ൾ രാ​വി​ലെ10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യും ഹോ​ട്ട​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് പി​എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത് ഫി​ലി​പ്പ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഷി​ബു, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സാ​ബു ഇ​ട​ശേ​രി​യി​ൽ, മാ​ധ​വ​ൻ നാ​യ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി​യി​ൽ, ചി​റ്റാ​രി​ക്കാ​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, ബ​ളാ​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ൽ.​കെ. ബ​ഷീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ല​ക്ക​ല്ലി​ൽ ജാ​ഗ്ര​താ​സ​മി​തി യോ​ഗം ചേ​ർ​ന്നു. തു​ട​ർ​ന്ന് മാ​ല​ക്ക​ല്ല് ടൗ​ണി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. മൂ​ന്നാം വാ​ർ​ഡി​ലെ കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. മാ​ല​ക്ക​ല്ലി​ലെ ബേ​സി​ക് സ​ബ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച 24 മ​ണി​ക്കൂ​ർ ഹെ​ൽ​പ്പ് ഡെ​സ്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യി വ​ന​ജ ഐ​ത്തു, പി.​ജെ. ജ​നീ​ഷ്, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി. സു​കു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​ധേ​ഷ്, എ​എ​സ്ഐ കു​മാ​ര​ൻ, ജാ​ഗ്ര​താ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ്, മാ​ല​ക്ക​ല്ല് ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ടൗ​ൺ ശു​ചീ​ക​ര​ണം ന​ട​ത്തി.