എ​യിം​സി​നാ​യി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, August 12, 2020 12:52 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ബി​നാ​ർ ന​ട​ത്തി. എ​യിം​സ് റ​ഫ​റ​ൽ ആ​ശു​പ​ത്രി മാ​ത്ര​മ​ല്ലെ​ന്നും ആ​ർ​ക്കും ചി​കി​ത്സാ​ർ​ഥം നേ​രി​ട്ടു പ്ര​വേ​ശി​ക്കാ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഭു​വ​നേ​ശ്വ​ർ എ​യിം​സി​ലെ ഡോ. ​കൃ​ഷ്ണേ​ന്ദു പ​റ​ഞ്ഞു. പാ​വ​പ്പെ​ട്ട​വ​നും പ​ണ​ക്കാ​ര​നും ഒ​രേ ചി​കി​ത്സ​യാ​ണ് അ​വി​ടെ ല​ഭി​ക്കു​ന്ന​ത്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ര​ട​ക്ക​മു​ള്ള മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. പ​ഠി​ക്കാ​നും ഗ​വേ​ഷ​ണം ന​ട​ത്താ​നും ചി​കി​ത്സി​ക്കാ​നു​മു​ള്ള സം​വി​ധാ​നം ഇ​വി​ടെ കാ​ണു​മെ​ന്ന​ത് അ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ മൂ​ലം രോ​ഗി​ക​ളാ​ക്ക​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളും മ​റ്റും അ​നു​ഭ​വി​ക്കു​ന്ന സ​ങ്ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട് പ​റ​ഞ്ഞു.
പി.​പി.​കെ. പൊ​തു​വാ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ഫ. വി. ​ഗോ​പി​നാ​ഥ​ൻ, ഡോ. ​എ. അ​ശോ​ക​ൻ, സു​ലേ​ഖ മാ​ഹി​ൻ, സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത്, ര​വീ​ന്ദ്ര​ൻ രാ​വ​ണീ​ശ്വ​രം, കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി, ഹം​സ പാ​ല​ക്കി, കെ.​ജെ. സ​ജി, സി​ജോ അ​മ്പാ​ട്ട്, എ.​കെ. പ്ര​കാ​ശ്, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജേ​ന്ദ്ര​ൻ കോ​ളി​ക്ക​ര സ്വാ​ഗ​ത​വും ജോ​ണി വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.