കു​റ്റി​ക്കോ​ല്‍ മാ​രി​പ്പ​ടു​പ്പ്-ചി​ക്ക​ണ്ട​മൂ​ല റോ​ഡ് തു​റ​ന്നു
Tuesday, August 11, 2020 12:42 AM IST
ബ​ന്ത​ടു​ക്ക: കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ മാ​രി​പ്പ​ടു​പ്പ്-​ചി​ക്ക​ണ്ട​മൂ​ല റോ​ഡ് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ​മീ​റ ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ 150 മീ​റ്റ​ര്‍ നീ​ള​ത്തി​ലും മൂ​ന്ന് മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് റോ​ഡ് നി​ര്‍​മി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍, തോ​മ​സ് കീ​ച്ചേ​രി, സാ​ബു ഏ​ബ്ര​ഹാം, സ​തീ​ശ​ന്‍ ചി​ക്ക​ണ്ട​മൂ​ല, അ​നീ​ഷ് ചി​ക്ക​ണ്ട​മൂ​ല, നാ​രാ​യ​ണ​ന്‍ ചി​ക്ക​ണ്ട എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.