ഹൃ​ദ​യ​ത്തി​ല്‍ സമരാ​ഗ്നി സൂ​ക്ഷി​ക്കു​ന്ന ​പോ​രാ​ളി​ക​ള്‍​ക്ക് രാ​ജ്യ​ത്തി​ന്‍റെ ആ​ദ​രം
Monday, August 10, 2020 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ക്വി​റ്റി​ന്ത്യാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ള്‍​ക്ക് രാ​ഷ്ട്ര​ത്തി​ന്‍റെ ആ​ദ​രം അ​ര്‍​പ്പി​ച്ചു. കേ​ര​ള​ത്തി​ല്‍ നി​ന്ന് ആ​ദ​ര​മേ​റ്റു​വാ​ങ്ങി​യ പ​ത്ത് സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളി​ല്‍ ര​ണ്ടു പേ​ര്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഗോ​വ വി​മോ​ച​ന​സ​മ​ര നാ​യ​ക​രാ​യ കെ.​വി. നാ​രാ​യ​ണ​ന്‍, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​രെ​യാ​ണ് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ന​ല്‍​കി​യ ദേ​ശീ​യ​ചി​ഹ്നം പ​തി​ച്ച ആ​ശം​സ​മു​ദ്ര​യും അ​ങ്ക​വ​സ്ത്ര​വും ഷാ​ളും അ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്. കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ന​മ്പ്യാ​രെ കൂ​ഡ്‌​ലു​വി​ലെ വീ​ട്ടി​ലെ​ത്തി ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ആ​ദ​രി​ച്ചു. രാ​ഷ്ട്ര​പ​തി​യു​ടെ അ​ഭി​ന​ന്ദ​ന​സ​ന്ദേ​ശം കൈ​മാ​റി.​ച​ട​ങ്ങി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ എ.​വി. രാ​ജ​ന്‍, ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ സു​രേ​ഷ് ബാ​ബു, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ.​പി. മു​ഹ​മ്മ​ദ് ഹാ​രി​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് പ​ട​ന്ന​ക്കാ​ടെ വീ​ട്ടി​ലെ​ത്തി കെ.​വി. നാ​രാ​യ​ണ​ന് എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് രാ​ഷ്ട്ര​പ​തി​യു​ടെ ആ​ദ​രം കൈ​മാ​റി അ​ങ്ക​വ​സ്ത്ര​മ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, കാ​ഞ്ഞ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ.​സി. അ​ബ്ദു​ള്‍ സ​ലാം, ജ​യേ​ഷ് എ​ന്നി​വ​രും കെ.​വി .നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി, പ്ര​ദോ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ല്‍ നി​ന്ന് ക്യാ​പ്റ്റ​നാ​യി വി​ര​മി​ച്ച കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ന​മ്പ്യാ​ര്‍ 29 വ​ര്‍​ഷം രാ​ജ്യ​സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. 1957ല്‍ ​സൈ​ന്യ​ത്തി​ല്‍ ചേ​ര്‍​ന്ന ന​മ്പ്യാ​ര്‍ ഇ​ന്ത്യ-​ചൈ​ന, ഇ​ന്ത്യാ-​പാ​ക് യു​ദ്ധം എ​ന്നി​വ​യി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ത​ല​ശേ​രി​യി​ലാ​ണ് ജ​നി​ച്ച​തെ​ങ്കി​ലും വ​ള​ര്‍​ന്ന​തും ജീ​വി​ച്ച​തും കാ​സ​ര്‍​ഗോ​ഡാ​ണ്. രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര​യി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.
അ​ഞ്ച് മു​ത​ല്‍ ഏ​ഴു വ​രെ കാ​ഞ്ഞ​ങ്ങാ​ട് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. അ​വി​ടെ നി​ന്നാ​ണ് ഗോ​വ​ന്‍ വി​മോ​ച​ന സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് നി​ന്ന് ഗോ​വ​യി​ലേ​ക്ക് തി​രി​ച്ച നാ​ലു​പേ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ന​മ്പ്യാ​ര്‍. സ​മ​രാ​വേ​ശ​ത്തോ​ടെ ക​ഴി​യു​ന്ന കാ​ല​ത്ത് യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ന​മ്പ്യാ​ര്‍ സൈ​ന്യ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ന​ടു​ത്ത് നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഇ​ന്‍​സ്‌​പെ​ക്‌​ഷ​ന്‍ ബം​ഗ്ലാ​വി​ലാ​യി​രു​ന്നു റി​ക്രൂ​ട്ട്‌​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. സ​മീ​പ​ത്ത് കൂ​ടെ പോ​കു​മ്പോ​ള്‍ കൗ​തു​ക​ത്തി​ന് വേ​ണ്ടി​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്താ​ണെ​ന്നാ​രാ​ഞ്ഞ​ത്. ഓ​ഫീ​സ​ര്‍ നേ​രി​ട്ടു വ​ന്നു കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ര​ണ്ടാ​മ​തൊ​ന്നാ​ലോ​ചി​ക്കാ​തെ റി​ക്രൂ​ട്ട്‌​മെ​ന്‍റി​ന് ക​യ​റി. അ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് പേ​രി​ലൊ​രാ​ളാ​യി​രു​ന്നു ന​മ്പ്യാ​ര്‍. 1957ല്‍ ​സൈ​ന്യ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​ന്ത്യാ-​പാ​ക് യു​ദ്ധ​ത്തി​ല്‍ ല​ഡാ​ക്കി​ലും, ഇ​ന്ത്യാ-​പാ​ക് യു​ദ്ധ​ത്തി​ല്‍ ശ്രീ​ന​ഗ​റി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ചി​രു​ന്നു. 1985 ഡി​സം​ബ​ര്‍ 31ന് ​ക്യാ​പ്റ്റ​നാ​യാ​ണ് വി​ര​മി​ച്ച​ത്.