കാ​സ​ര്‍​ഗോ​ഡ്-​ദ​ക്ഷി​ണ​ക​ന്ന​ഡ സ്ഥി​രം​യാ​ത്രാ​നു​മ​തി: മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു
Monday, August 10, 2020 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ്-​ദ​ക്ഷി​ണ ക​ന്ന​ഡ സ്ഥി​രം​യാ​ത്ര​ക്കാ​ര്‍​ക്ക് യാ​ത്രാ​നു​മ​തി ന​ല്‍​കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി സ​ജി​ത്ബാ​ബു പു​റ​പ്പെ​ടു​വി​ച്ചു. സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കും വി​ധം ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ത​ല​പ്പാ​ടി​യി​ല്‍ വ​ച്ച് ന​ട​ത്താ​നാ​ണ് സം​വി​ധാ​നം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലേ​ക്ക് പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ​യും അ​വി​ടെ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ത​ല​പ്പാ​ടി​യി​ലു​ള്ള ഡാ​റ്റാ എ​ന്‍​ട്രി ടീം ​ന​ട​ത്തും. കോ​വി​ഡ്-19 ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ റെ​ഗു​ല​ര്‍ പാ​സ് വി​ഭാ​ഗ​ത്തി​ലാ​യി​രി​ക്കും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക.
ഇ​തി​നോ​ടൊ​പ്പം ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് യാ​ത്ര​ക്കാ​ര​ന്‍ ത​ല​പ്പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ​മ​യ​ത്ത് അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ന​ല്‍​കും. തൊ​ഴി​ലു​ട​മ​യു​ടെ പേ​രും വി​ലാ​സ​വും ഓ​ഫീ​സ് വി​ലാ​സ​വും കാ​ണി​ക്കു​ന്ന ഐ​ഡി കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​യും ക​രു​ത​ണം. ആ​രോ​ഗ്യ​വി​ഭാ​ഗം ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​താ​യി​രി​ക്കും. ഡാ​റ്റാ എ​ന്‍​ട്രി ടീം ​വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് റി​പ്പോ​ര്‍​ട്ടും കോ​വി​ഡ്-19 ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യും ഉ​ട​ന്‍ ത​ന്നെ റെ​ഗു​ല​ര്‍ പാ​സ് ന​ല്‍​കു​ക​യും ചെ​യ്യും. ഓ​രോ യാ​ത്ര​ക്കാ​ര​നും ഏ​ഴ് ദി​വ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഈ ​ന​ട​പ​ടി​ക്ര​മം പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ഇ​പ്ര​കാ​ര​മാ​യി​രി​ക്കും സ്ഥി​ര​യാ​ത്ര ന​ട​ത്തേ​ണ്ട​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.‌