എ​ങ്ങു​മെ​ത്താ​തെ ഡി​ജി​റ്റ​ൽ ലാ​ൻ​ഡ് സ​ർ​വേ
Monday, August 10, 2020 12:53 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ വി​ല്ലേ​ജി​ൽ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ ലാ​ൻ​ഡ് സെ​റ്റി​ൽ​മെ​ന്‍റ് സ​ർ​വേ ന​ട​പ​ടി​ക​ൾ നി​ശ്ച​ല​മാ​യി.​സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ബ​ളാ​ൽ വി​ല്ലേ​ജി​ൽ സ​ർ​വേ ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി ക്യാ​മ്പ് ഓ​ഫീ​സും ആ​രം​ഭി​ച്ചു. ആ​റു സ​ർ​വേ​യ​ർ​മാ​രെ​യും നി​യ​മി​ച്ചു.
എ​ന്നാ​ൽ വി​ല്ലേ​ജ് അ​തി​ർ​ത്തി​ക​ൾ തി​ട്ട​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ​തോ​ടെ പ്ര​വൃ​ത്തി നി​ല​ച്ചു. ആ​വ​ശ്യ​മാ​യ സ​ർ​വേ​ക്ക​ല്ലു​ക​ൾ പോ​ലു​മി​ല്ല. സ​ർ​വേ ന​ട​ത്തേ​ണ്ട സ്ഥ​ല​ക​ളി​ൽ കാ​ട് തെ​ളി​ക്കാ​നു​ള്ള സ​ഹാ​യ​ത്തി​നും ആ​ളി​ല്ല. ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ല. ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യാ​ണ് എ​ങ്ങു​മെ​ത്താ​തെ പാ​തി വ​ഴി​ക്കാ​യ​ത്. വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​മി​ല്ലാ​ത്ത​താ​ണ് സ​ർ​വേ നി​ല​യ്ക്കാ​ൻ കാ​ര​ണം.
ഈ ​സ​ർ​വേ​ക്ക് വേ​ണ്ടി ഇ​തു​വ​രെ ഒ​രു ഓ​ർ​ഡ​ർ പ​റ​പ്പെ​ടു​വി​യു​ക​യോ ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. കാ​ട് വെ​ട്ടി​മാ​റ്റാ​ൻ നി​യോ​ഗി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു പോ​ലും പ​ണം ന​ൽ​കി​യി​ല്ല. ഇ​പ്പോ​ൾ സ​ർ​വേ​ക്ക​ല്ലു​ക​ൾ കൊ​ണ്ടു​വ​രു​വാ​ൻ ക്വാ​റി മു​ത​ലാ​ളി​മാ​ർ വേ​ണ്ടി​വ​ന്നു. ഇ​വ​രാ​ണ് വ​യ​നാ​ട്ടി​ൽ നി​ന്ന് സ​ർ​വേ​ക്ക​ല്ലു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.
വെ​റും 400 ക​ല്ലു​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക്വാ​റി ഉ​ട​മ​ക​ളു​ടെ സ​ഹാ​യം കൈ​പ്പ​റ്റി​യാ​ൽ പി​ന്നെ എ​ങ്ങ​നെ​യാ​ണ് അ​വ​രു​ടെ തെ​റ്റാ​യ നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​വു​മ്പോ​ൾ റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ചോ​ദ്യം.