കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Sunday, August 9, 2020 10:23 PM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ചെ​ങ്ക​ള പ​ന്നി​പ്പാ​റ​യി​ലെ പ​രേ​ത​നാ​യ വി​ല്യം ക്രാ​സ്ത​യു​ടെ ഭാ​ര്യ ആ​ഗ്ന​സ് ഡി​സൂ​സ (82) യാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി. ക​ര​ൾ രോ​ഗി​യും പ്ര​മേ​ഹ​രോ​ഗി​യു​മാ​യ ആ​ഗ്ന​സി​നെ അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ ട്രൂ​നാ​റ്റ് ടെ​സ്റ്റി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ഗ്ന​സി​ന്‍റെ ബ​ന്ധു​വാ​യ മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ ​ഓ​ഗ​സ്റ്റ് മൂ​ന്നി​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ് ഇ​വ​ർ ആ​ഗ്ന​സി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​ ഇ​വ​രി​ൽ നി​ന്നാ​കാം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. മ​ക്ക​ൾ: ജോ​ൺ, പീ​റ്റ​ർ, ഇ​ഗ്നേ​ഷ്യ​സ്, ബെ​ഞ്ച​മി​ൻ, സ്റ്റാ​നി, സെ​ലീ​ന, മാ​ഗ്ദ​ലി​ൻ, കാ​ർ​മി​ൻ, ഐ​റി​ൻ. മ​രു​മ​ക്ക​ൾ: ലൂ​യി ഡി​സൂ​സ, മാ​ഗ്നി​ൻ മ​ച്ചാ​ഡോ, റെ​സ്‌​രി ഡി​സൂ​സ, മാ​ർ​കോ മ​ക്കോ​ഡോ, സീ​ജ, മ​ന​റീ​സ് ഡി​സൂ​സ, ജോ​യ്, ഫി​ലോ​മി, ജോ​സ്‌​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ജൂ​ലി​യാ​ന, പ​രേ​ത​നാ​യ മാ​ർ​സി​ൻ.