പെയ്തിറങ്ങി ദുരിതമഴ
Sunday, August 9, 2020 12:20 AM IST
ഭീ​മ​ന​ടി: നാ​ലു​ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യ്ക്കി​ടെ കൊ​ന്ന​ക്കാ​ട് ഉ​ള്‍​വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​താ​യി സൂ​ച​ന. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന് മ​ണി​യോ​ടു​കൂ​ടി​യാ​ണ് ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ല്‍ വെ​ള്ളം ഉ​യ​രാ​ന്‍ തു​ട​ങ്ങി​. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ ഉ​ള്‍​വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. കൊ​ന്ന​ക്കാ​ടി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പു​ഴ​യി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് കാ​ലി​ക്ക​ട​വ്-​കു​ന്നും​കൈ റോ​ഡി​ലും മാ​ങ്ങോ​ട്-​ന​ര്‍​ക്കി​ല​ക്കാ​ട് റോ​ഡി​ലും വെ​ള്ളം ക​യ​റി. പെ​രു​മ്പ​ട്ട ടൗ​ണ്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​വി​ടെ വെ​ള്ളം ക​യ​റാ​ന്‍ തു​ട​ങ്ങി​യ റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി. പോ​ലീ​സും പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ അ​ധി​കൃ​ത​രും രാ​ത്രി​യി​ല്‍ ത​ന്നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കൊ​ന്ന​ക്കാ​ട് മൂ​ത്താ​ടി കോ​ള​നി​യി​ലെ ആ​റു​കു​ടും​ബ​ങ്ങ​ളെ മാ​ലോ​ത്ത് ക​സ​ബ സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. കോ​ട്ട​ഞ്ചേ​രി​യി​ല്‍ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം രൂ​പ​പ്പെ​ട്ട​തും നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ 11 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. മാ​ലോ​ത്ത്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം വി​ല്ലേ​ജ് പ​രി​ധി​ക​ളി​ല്‍ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു.

തേ​ജ​സ്വി​നി പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ നീ​ലാ​യി, പാ​ലാ​യി, ചാ​ത്ത​മ​ത്ത്, പൊ​ടോ​ത്തു​രു​ത്തി, കാ​ര്യ​ങ്കോ​ട്, മു​ണ്ടേ​മ്മാ​ട് ദ്വീ​പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. നൂ​റ്റ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. പൊ​ടോ​തു​രു​ത്തി, ക​യ്യൂ​ര്‍, പാ​ലാ​യി ക്ഷേ​ത്ര​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി.

ച​ന്ദ്ര​ഗി​രി​പ്പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ ത​ള​ങ്ക​ര കൊ​പ്പ​ല്‍ പ്ര​ദേ​ശ​ത്തു​നി​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന 20 കു​ടും​ബ​ങ്ങ​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഫൈ​ബ​ര്‍ ബോ​ട്ടു​ക​ളി​ല്‍ ക​ര​യ്ക്കെ​ത്തി​ച്ചു. ഇ​വ​രെ ത​ള​ങ്ക​ര കു​ന്നി​ല്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി. ക​രി​ച്ചേ​രി പു​ഴ ക​ര​ക​വി​ഞ്ഞ് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ബ​ന്ത​ടു​ക്ക​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം കു​ന്നി​ടി​ഞ്ഞു​വീ​ണു. ചു​ള്ളി​ക്ക​ര, കൊ​ട്ടോ​ടി, പൂ​ക്ക​യം, കു​ടും​ബൂ​ര്‍, ക​രി​വേ​ട​കം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. പാ​ല​ച്ചാ​ല്‍-​പ്രാ​ന്ത​ര്‍​കാ​വ് റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഉ​പ്പ​ള ബാ​യാ​ര്‍ മു​ളി​ഗ​ദ്ദെ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ര്‍​ന്ന് പ​തി​ന​ഞ്ചി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് കു​ന്നി​ന്‍റെ ഒ​രു ഭാ​ഗം​വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ടി​ഞ്ഞു വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് വീ​ണ​ത്. ശ​ബ്ദം കേ​ട്ടു കു​ടും​ബ​ങ്ങ​ള്‍ വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ച​ന്ദ്ര​ഗി​രി​പ്പു​ഴ​യു​ടെ കൈ​വ​ഴി​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞ​തോ​ടെ കൊ​ട്ടോ​ടി ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​തി​നാ​ലോ​ളം ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ചു​ള്ളി​ക്ക​ര-​കു​റ്റി​ക്കോ​ല്‍ റോ​ഡി​ല്‍ ഗ​താ​ഗ​തം മു​ട​ങ്ങി. മ​ഴ ഇ​നി​യും ക​ന​ത്താ​ല്‍ ടൗ​ണ്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് പു​ഴ​യി​ല്‍ നി​ന്ന് വെ​ള്ളം ക​യ​റാ​ന്‍ തു​ട​ങ്ങി​യ​ത്. രാ​ത്രി​യി​ല്‍ ത​ന്നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നു ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി.