വിജയികളെ അ​നു​മോ​ദി​ച്ചു
Friday, August 7, 2020 12:59 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത്‌ ഒ​മ്പ​താം വാ​ർ​ഡി​ൽ നി​ന്ന് ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച 30തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ കോ​ൺ​ഗ്ര​സ് ക​ള​ളാ​ർ മ​ണ്ഡ​ലം ഒ​മ്പ​താം വാ​ർ​ഡ് ക​മ്മി​റ്റി ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
വാ​ർ​ഡ്‌ മെം​ബ​ർ ഇ.​കെ.​ഗോ​പാ​ല​ൻ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ജോ​സ് മ​രു​തൂ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റോ​യി പ​റ​യ​ക്കോ​ണം, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം സ​ജി ഒ​ഴു​ക​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.