ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് വ​ർ​ണ​വി​സ്മ​യം തീ​ർ​ത്ത് മ​നാ​സെ
Friday, August 7, 2020 12:59 AM IST
ബ​ന്ത​ടു​ക്ക: ക​യ​റി​ല്ലാ​തെ കെ​ട്ടി​യി​ട്ട ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഭാ​വ​ന​യി​ല്‍ വ​ര്‍​ണ​ങ്ങ​ള്‍ ചാ​ലി​ച്ച് കാ​ഴ്ച​ക​ളൊ​രു​ക്കു​ക​യാ​ണ് കു​റ്റി​ക്കോ​ല്‍ എ​യു​പി സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​നാ​സെ കു​ര്യ​ന്‍.
ക​ഴി​ഞ്ഞ ര​ണ്ടു മാ​സം കൊ​ണ്ട് ഈ ​പ​ന്ത്ര​ണ്ടു​കാ​ര​ന്‍ വ​ര​ച്ചു​തീ​ര്‍​ത്ത​ത് 50 ചി​ത്ര​ങ്ങ​ളാ​ണ്.
പ്ര​കൃ​തി​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ളും ചു​റ്റു​മു​ള്ള ലോ​ക​ത്ത് താ​ന്‍ ക​ണ്ട കാ​ഴ്ച​ക​ളി​ലെ കൗ​തു​ക​ങ്ങ​ളു​മെ​ല്ലാം ചി​ത്ര​ങ്ങ​ള്‍​ക്ക് വി​ഷ​യ​മാ​യി.
മ​ര​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളും പൂ​ക്ക​ളും മ​ഴ​യും യാ​ത്ര​യും മ​റ്റു ദേ​ശ​ങ്ങ​ളി​ലെ കാ​ഴ്ച​ക​ളു​മെ​ല്ലാം മ​നാ​സെ​യു​ടെ ചി​ത്ര​ങ്ങ​ളി​ല്‍ നി​റ​യു​ന്നു. ഇ​വ​യി​ല്‍ എ​ണ്ണ​ച്ചാ​യ​വും ജ​ല​ച്ചാ​യ​വും പെ​ന്‍​സി​ല്‍ വ​ര​ക​ളു​മെ​ല്ലാ​മു​ണ്ട്. കൊ​റോ​ണ​യു​ടെ കാ​ലം ക​ഴി​ഞ്ഞാ​ല്‍ ഈ ​ചി​ത്ര​ങ്ങ​ളെ​ല്ലാം ചേ​ര്‍​ത്ത് ഒ​രു പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ മ​നാ​സെ​യു​ടെ ആ​ഗ്ര​ഹം. ഇ​തി​നാ​യി 33 ചി​ത്ര​ങ്ങ​ള്‍ ഇ​തി​ന​കം ഫ്രെ​യിം ചെ​യ്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ബ​ളാം​തോ​ട് ഗ​വ. സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ പു​ളു​വി​ഞ്ചി​യി​ലെ ബി​ജു ജോ​സ​ഫി​ന്‍റെ​യും കു​ണ്ടം​കു​ഴി ഗ​വ.​സ്‌​കൂ​ള്‍ അ​ധ്യാ​പി​ക കെ.​എ​ല്‍. പ്രീ​ത​യു​ടെ​യും മ​ക​നാ​യ മ​നാ​സെ ബ​ന്ത​ടു​ക്ക നാ​ദം ക​ലാ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ചി​ത്ര​ര​ച​ന ശാ​സ്ത്രീ​യ​മാ​യി അ​ഭ്യ​സി​ക്കു​ന്നു​മു​ണ്ട്.