പോ​ളി​ടെ​ക്‌​നി​ക്ക് പ്ര​വേ​ശ​ന​ം
Friday, August 7, 2020 12:59 AM IST
കാ​സ​ർ​ഗോ​ഡ്: പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജു​ക​ളി​ല്‍ 2020-21 വ​ര്‍​ഷ​ത്തേ​ക്കു​ള​ള ത്രി​വ​ത്സ​ര എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി മു​ഖേ​ന പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ആ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.polyadmission.org/let ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. പ്ല​സ് ടു, ​വി.​എ​ച്ച്.​എ​സ്.​ഇ കോ​ഴ്‌​സു​ക​ളി​ല്‍ മാ​ത്ത​മാ​റ്റി​ക്‌​സ്, കെ​മി​സ്ട്രി, ഫി​സി​ക്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​രോ​ന്നി​നും പ്ര​ത്യേ​ക​മാ​യി 50ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ വി​ജ​യി​ച്ച വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും, ഐ​ടി​ഐ, എ​ന്‍​സി​വി​ടി, കെ​ജി​സി​ഇ ദ്വി​വ​ത്സ​ര കോ​ഴ്‌​സു​ക​ള്‍ 50ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ വി​ജ​യി​ച്ച​വ​ര്‍​ക്കു​മാ​ണ് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി മു​ഖേ​ന എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ അ​വ​സ​രം. അ​വ​സാ​ന തീ​യ​തി 17.