നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി വെ​സ്റ്റ് എ​ളേ​രി
Friday, August 7, 2020 12:59 AM IST
ഭീ​മ​ന​ടി: ഉ​റ​വി​ട​മ​റി​യാ​ത്ത രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി.
ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​ര്‍​ന്നു. യോ​ഗ​ത്തി​ൽ പാ​ല​ക്കു​ന്ന്, പു​ത്ത​രി​യ​ങ്ക​ല്ല് പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി.
കു​ന്നും​കൈ ടൗ​ണ്‍ , മൗ​ക്കോ​ട്, ചെ​ന്ന​ടു​ക്കം, പാ​ല​ക്കു​ന്ന്, പ്ലാ​ച്ചി​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച വ​രെ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തും .
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ്ര​വ​ര്‍​ത്ത​ന സ​മ​യം ഇ​ന്നു മു​ത​ല്‍ 22വ​രെ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്രം.
ഒാ​ട്ടോ ടാ​ക്സി സ്റ്റാ​ന്‍റു​ക​ള്‍​ക്കും ബാ​ധ​കം. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, വീ​ടു​ക​ളി​ല്‍ ന​ട​ത്തു​ന്ന മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം.
വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് പ​ര​മാ​വ​ധി 20 ആ​ളു​ക​ള്‍ മാ​ത്രം. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തും.
യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സു​കു​മാ​ര​ന്‍, ചി​റ്റാ​രി​ക്കാ​ല്‍ എ​സ്ഐ കെ.​പി.​ര​മേ​ശ​ന്‍ കൂ​വ​പ്പാ​റ, മെ​ഡി​ക്ക​ല്‍ ഒാ​ഫീ​സ​ര്‍ ഡോ.​ഷി​നി​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി.​വി​നോ​ദ്കു​മാ​ര്‍ കു​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.