ലൈ​ഫ് പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ തീ​യ​തി നീ​ട്ട​ണം : കോ​ൺ​ഗ്ര​സ്‌
Friday, August 7, 2020 12:59 AM IST
ബ​ന്ത​ടു​ക്ക: ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​വ​ന ര​ഹി​ത​ർ​ക്കും ഭൂ​ര​ഹി​ത​ർ​ക്കും ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള തീ​യ​തി നീ​ട്ട​ണ​മെ​ന്ന് കു​റ്റി​ക്കോ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി. യൂ​ണി​വേ​ഴ്സി​റ്റി, പ്ല​സ്‌ വ​ൺ, അ​പേ​ക്ഷ​ക​ളും ഇ​തേ സ​മ​യ​ങ്ങ​ളി​ലാ​ണ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.​കൂ​ടാ​തെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ വി​ല്ലേ്ല​ജ് അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യം പ​ത്ര​ങ്ങ​ളും വേ​ണ​മെ​ന്നി​രി​ക്കെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വ​ൻ ജ​നാ​വ​ലി​യാ​ണ് . ഇ​തേ മാ​സം 12 തീ​യ​തി മു​ത​ൽ പു​തു​താ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വോ​ട്ട് ചേ​ർ​ക്കാ​ൻ തു​ട​ങ്ങു​ക​യാ​ണ്. ഇ​ത്ത​രം കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് ജ​ന​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ തെ​റ്റി​ച്ചു കൂ​ട്ടം​കൂ​ടാ​നും കാ​ര​ണ​മാ​കു​ന്നു. അ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക നീ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ കു​റ്റി​ക്കോ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ത്ത​ട്ടേ​ൽ ആവശ്യപ്പെട്ടു.