രോ​ഗ​ബാ​ധി​ത​രേ​റു​ന്നു; തീ​ര​ദേ​ശം ആ​ശ​ങ്ക​യി​ൽ
Thursday, August 6, 2020 12:55 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യു​ടെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ലെ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ ക​ട​പ്പു​റം നോ​ർ​ത്ത്, ക​ട​പ്പു​റം സൗ​ത്ത്, ലൈ​റ്റ് ഹൗ​സ് എ​ന്നീ വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നെ​ല്ലി​ക്കു​ന്ന് ക​ട​പ്പു​റം ഭാ​ഗ​ത്ത് ര​ണ്ടു​ത​വ​ണ​യാ​യി ന​ട​ന്ന പ​രി​ശോ​ധ​ന ക്യാ​ന്പി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി​യ​ത് 83 പേ​രെ​യാ​ണ്.
ആ​ദ്യ​ത്തെ ത​വ​ണ 54 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 24 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാം​ത​വ​ണ രോ​ഗ​ബാ​ധി​ത​രാ​യ 24 പേ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 75 പേ​രു​ടെ സ്ര​വം പ​രി​ശോ​ധി​ച്ച​പ്പോ​ൾ 49 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
പ്ര​ദേ​ശ​ത്ത് ഫ​സ്റ്റ്‌​ലൈ​ൻ കോ​വി​ഡ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ടം ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ത് ന​ട​ന്നി​ല്ല. ഇ​തി​നാ​യി ക​ണ്ടു​വ​ച്ച ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ര​ണ്ടു​നി​ല​കെ​ട്ടി​ട​ത്തി​ൽ 60 ബെ​ഡു​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​മേ​യു​ള്ളു. ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് സെ​ന്‍റ​ർ തു​ട​ങ്ങാ​ൻ 150 ബെ​ഡെ​ങ്കി​ലും വേ​ണം.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​സ​ർ​ഗോ​ട്ടെ​യും മ​ഞ്ചേ​ശ്വ​ര​ത്തെ​യും കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലേ​യ്ക്കാ​ണ് രോ​ഗി​ക​ളെ മാ​റ്റു​ന്ന​ത്. എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​സ​ഹ​ക​ര​ണം ഇ​വി​ടു​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ‍​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ കൊ​ണ്ടു​പോ​കാ​നാ​യി ആം​ബു​ല​ൻ​സ് എ​ത്തി​യ​പ്പോ​ൾ ഒ​രു​വി​ഭാ​ഗം ആ​ൾ​ക്കാ​ർ ഇ​തു ത​ട​ഞ്ഞി​രു​ന്നു.
പ​രി​ശോ​ധ​ന​ക്യാ​ന്പു​ക​ൾ കൊ​ണ്ടാ​ണ് ഇ​വി​ടെ രോ​ഗ​മു​ണ്ടാ​യ​തെ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ വാ​ദം. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി ശാ​ന്ത​മാ​ക്കി​യ​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കാ​നും പ​ല​രും ഇ​വി​ടെ മ​ടി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ഇ​നി​യും ഇ​വി​ടെ പ​രി​ശോ​ധ​നാ ക്യാ​ന്പു​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.
ഉ​ദു​മ, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ബേ​ക്ക​ൽ ക​ട​പ്പു​റ​ത്ത് സ്ഥി​തി രൂ​ക്ഷ​മാ​ണ്. 72 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ബ​ഹു​ഭൂ​രി​ഭാ​ഗ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. പു​റ​മേ നി​ന്ന് ഇ​പ്പോ​ൾ മ​ത്സ്യം വ​രാ​റി​ല്ല. അ​താ​ത് ക​ട​പ്പു​റ​ത്തും നി​ന്ന് പി​ടി​ക്കു​ന്ന മ​ത്സ്യ​മാ​ണ് ഇ​പ്പോ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ധി​ക​മൊ​ന്നും യാ​ത്ര ചെ​യ്യു​ന്ന​വ​രു​മ​ല്ല. അ​തി​നാ​ൽ മീ​ൻ വാ​ങ്ങാ​നെ​ത്തി​യ​വ​രി​ൽ നി​ന്നാ​കാം ഇ​വ​ർ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. അ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.