അ​ടു​ത്ത 14 ദി​വ​സം അ​തി​നി​ര്‍​ണാ​യ​കം: ക​ള​ക്ട​ര്‍
Thursday, August 6, 2020 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​മ്പ​ര്‍​ക്കം വ​ഴി​യു​ള്ള കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ അ​ടു​ത്ത 14 ദി​വ​സം അ​തി​നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും എ​ല്ലാ​വ​രും ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ന്‍ വ​ഴി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
ക്ല​സ്റ്റ​റു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​വ​ര്‍​ത്തി​ക്ക​രു​ത്. ക്ല​സ്റ്റ​റി​ന് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. ഈ ​പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​ളെ ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ പാ​ടി​ല്ല. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന് തോ​ന്നു​ക​യാ​ണെ​ങ്കി​ല്‍ അ​ത​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി-​പ​ഞ്ചാ​യ​ത്തീ​രാ​ജ് ആ​ക്ടു​ക​ളി​ലെ വ്യ​വ​സ്ഥ​ക​ള്‍ അ​നു​സ​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താം.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​ന് 21 സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലാ​യി 4,300 കി​ട​ക്ക​ക​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഒ​രി​ട​ത്തും അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു.
അ​ടു​ത്ത 14 ദി​വ​സം ഒ​രു പൊ​തു​ച​ട​ങ്ങി​ലും ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ലും ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഇ​ന്നു​രാ​വി​ലെ 10.30 ന് ​പ്ര​തി​ജ്ഞ എ​ടു​ക്കും. ത​നി​ക്കോ താ​ന്‍ മൂ​ലം മ​റ്റൊ​രാ​ള്‍​ക്കോ കോ​വി​ഡ് ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ സ്വ​യം​സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ-​പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍ നി​ന്ന് താ​നും കു​ടും​ബാം​ഗ​ങ്ങ​ളും വി​ട്ടു നി​ല്‍​ക്കു​മെ​ന്നാ​ണ് പ്ര​തി​ജ്ഞ. ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും ഓ​രോ ജീ​വ​ന​ക്കാ​രും അ​പ​രി​ചി​ത​രി​ല്‍ നി​ന്ന് ര​ണ്ട് മീ​റ്റ​ര്‍ ശാ​രീ​രി​ക​അ​ക​ലം പാ​ലി​ക്ക​ണം.
അ​ട​ച്ചി​ട്ട മു​റി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജിം​നേ​ഷ്യ​ങ്ങ​ള്‍, യോ​ഗ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​യ്ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാം.
ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് ജോ​ലി ആ​വ​ശ്യാ​ര്‍​ത്ഥം പോ​യി​വ​രു​ന്ന​വ​ര്‍​ക്ക് ദി​വ​സേ​ന ഒ​രേ വി​ലാ​സ​ത്തി​ലേ​ക്ക് മാ​ത്ര​മേ അ​ടു​ത്ത 14 ദി​വ​സ​ത്തേ​ക്ക് പാ​സ് അ​നു​വ​ദി​ക്കൂ. ഇ​ങ്ങ​നെ പോ​യി​വ​രു​ന്ന​വ​ര്‍ ഏ​ഴു​ദി​വ​സം കൂ​ടു​മ്പോ​ള്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം. ഇ​തി​നു​ള്ള സൗ​ക​ര്യം ത​ല​പ്പാ​ടി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ വ്യ​വ​സാ​യ​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും പാ​ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​ത്ത​രം വ്യ​വ​സാ​യ​ശാ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ വ്യ​വ​സാ​യ​ശാ​ല​യ്ക്ക് അ​ക​ത്തു​ത​ന്നെ താ​മ​സി​ക്കു​ന്ന​വ​രും പു​റ​ത്തു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്താ​ത്ത​വ​രു​മാ​ണെ​ങ്കി​ല്‍ മാ​ത്രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തി​ന് അ​ത​ത് സോ​ണി​ന്‍റെ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണ്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ല.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഓ​രോ വാ​ര്‍​ഡി​ല്‍ നി​ന്ന് അ​ഞ്ച് വോ​ള​ണ്ടി​യ​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കും. ഇ​വ​ര്‍ 25 നും 35 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​മു​ള്ള​വ​രാ​യി​രി​ക്ക​ണം. ഇ​വ​ര്‍​ക്ക് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി അ​താ​ത് വാ​ര്‍​ഡി​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യി നി​യോ​ഗി​ക്കും.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ റേ​ഷ​ന്‍ ക​ട​ക​ള്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഇ​ത് രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​യി​രി​ക്കും.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്ന ഫീ​സ് വാ​ങ്ങു​ന്നു​വെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നി​രു​ന്നു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍, ഡി​ഇ​ഒ, എ​ഇ​ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഡി​എം​ഒ ഡോ ​എ.​വി. രാം​ദാ​സ്, വി​വി​ധ​വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.