കാ​റു​ക​ളും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ മ​രി​ച്ചു
Wednesday, August 5, 2020 10:05 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​റു​ക​ളും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ മ​രി​ച്ചു. കു​ണ്ടം​കു​ഴി ശ​ങ്ക​രം​കാ​ട്ടെ വ​ര​ദ​രാ​ജ് (30)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കാ​ഞ്ഞ​ങ്ങാ​ട് - പാ​ണ​ത്തൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ലെ ഗു​രു​പു​ര​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന ആ​ള്‍​ട്ടോ കാ​ര്‍ വ​ര​ദ​രാ​ജ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യും ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ പി​ന്നാ​ലെ വ​ന്ന ഇ​ന്നോ​വ കാ​റി​ല്‍ ഇ​ടി​ച്ചു മ​റി​യു​ക​യു​മാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് വാ​മ​ന്‍​സ് സ്റ്റു​ഡി​യോ ഉ​ട​മ ഗോ​വി​ന്ദ​ന്‍റെ​യും പു​ഷ്പ​വ​ല്ലി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ആ​തി​ര. മ​ക​ന്‍: ദ്രു​പ​ദ്. സ​ഹോ​ദ​ര​ങ്ങ​ള്‍: വാ​മ​ന​ന്‍ ( ഫോ​ട്ടോ​ഗ്ര​ഫ​ര്‍), വ​രു​ണ്‍ (ഗ​ള്‍​ഫ്).