മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി
Tuesday, August 4, 2020 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ക, മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സി​സി ഓ​ഫീ​സി​ല്‍ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി.
അ​ധോ​ലോ​ക​സം​ഘ​ത്തി​ല്‍ നി​ന്ന് കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നാ​ണ് യു​ഡി​എ​ഫ് സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന​തെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഴി​മ​തി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രാ​ജ്യ​ദ്രോ​ഹ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ന്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, ധ​ന്യ സു​രേ​ഷ്, സി.​വി. ജെ​യിം​സ്, ക​രു​ണ്‍ താ​പ്പ, എം.​സി. പ്ര​ഭാ​ക​ര​ന്‍, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, പി.​വി. സു​രേ​ഷ്, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, ടോ​ണി, അ​ര്‍​ജു​ന്‍ താ​യ​ല​ങ്ങാ​ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.