സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി പ്ലാ​നും എ​സ്റ്റി​മേ​റ്റ് ബു​ക്‌ലെ​റ്റും പു​റ​ത്തി​റ​ക്കി
Tuesday, August 4, 2020 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ങ്ക​ണ​വാ​ടി സം​വി​ധാ​ന​ങ്ങ​ളെ ആ​ധു​നി​ക​വും കൂ​ടു​ത​ല്‍ ശി​ശു​സൗ​ഹൃ​ദ​വു​മാ​ക്കു​ന്ന​തി​നു​ള്ള വ​നി​താ-​ശി​ശു വി​ക​സ​ന​വ​കു​പ്പി​ന്‍റെ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി പ​ദ്ധ​തി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ ആ​റ് വ്യ​ത്യ​സ്ത പ്ലാ​നു​ക​ളും അ​വ​യു​ടെ എ​സ്റ്റി​മേ​റ്റും അ​ട​ങ്ങി​യ ബു​ക്‌​ലെ​റ്റ് ജി​ല്ലാ ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന് കൈ​മാ​റി.
ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും ബു​ക്ക്‌​ലെ​റ്റ് വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ 12 അ​ങ്ക​ണ​വാ​ടി​ക​ള്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക​ളാ​ക്കി മാ​റ്റാ​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ഠ​ന​മു​റി, വി​ശ്ര​മ​മു​റി, ഭ​ക്ഷ​ണ​മു​റി, അ​ടു​ക്ക​ള, സ്റ്റോ​ര്‍ റൂം, ​വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഹാ​ള്‍, പൂ​ന്തോ​ട്ടം തു​ട​ങ്ങി​യ​വ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ലാ​നു​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.