മ​ല​പ്പ​ട്ട​ത്ത് പോ​സ്റ്റ്മാ​നും പോ​ലീ​സു​കാ​ര​നും കോ​വി​ഡ്
Monday, August 3, 2020 12:54 AM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ട​ത്ത് പോ​സ്റ്റ്മാ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പ​ട്ടം പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ്മാ​നും മ​യ്യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രേ​യും അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മാ​ന്‍റെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ​ട്ടി​ക വി​പു​ല​മാ​ണ്. 200 ഓ​ളം പേ​രാ​ണ് നി​ല​വി​ല്‍ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്. എ​ന്നാ​ല്‍ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും വി​വ​ര ശേ​ഖ​ര​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ന്‍, സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം സ​മ്പ​ര്‍​ക്ക​മു​ണ്ട്. എ​ട്ടു മു​ത​ല്‍ 13 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലും മ​റ്റു ചി​ല വാ​ര്‍​ഡു​ക​ളി​ലു​മാ​യി 50 ഓ​ളം വീ​ടു​ക​ളും ക​ട​ക​ളും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ണ്ട്. എ​ല്ലാ​വ​രോ​ടും 14 ദി​വ​സ​ത്തേ​ക്ക് ഹോം ​ക്വാ​റ​ന്‍റീ​നി​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശം ന​ല്‍​കി.