മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് സ​ത്യ​ഗ്ര​ഹം
Monday, August 3, 2020 12:51 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ സ​ത്യ​ഗ്ര​ഹം ന​ട​ത്തും.
ഡി​സി​സി ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി​യി​ല്‍ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ. ​നീ​ല​ക​ണ്ഠ​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, പി.​എ. അ​ഷ​റ​ഫ​ലി, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര എ​ന്നി​വ​രും സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ക്കും. എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എം.​സി. ക​മ​റു​ദ്ദീ​ന്‍ എ​ന്നി​വ​രും മ​റ്റു ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ക്കും.