പൂ​ടം​ക​ല്ല് ബ​ഡ്സ് സ്‌​കൂ​ള്‍ കെ​ട്ടി​ടം പൂ​ര്‍​ത്തീ​ക​രി​ച്ച് എ​ഫ്എ​ല്‍​ടി​സി ‌ തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യം
Monday, August 3, 2020 12:51 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​ടം​ക​ല്ലി​ല്‍ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ബ​ഡ്‌​സ് സ്‌​കൂ​ള്‍ കെ​ട്ടി​ടം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഇ​വി​ടെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ തു​ട​ങ്ങാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.
കോ​വി​ഡ് വ്യാ​പ​നം നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ചു​രു​ങ്ങി​യ​ത് 50 കി​ട​ക്ക​ക​ളെ​ങ്കി​ലു​മു​ള്ള ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശം. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ല്‍ ഇ​ത്ത​ര​മൊ​രു സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ങ്കി​ല്‍ രാ​ജ​പു​ര​ത്തെ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും.
ഇ​വി​ടെ ആ​ശു​പ​ത്രി​യു​ടെ ആ​വ​ശ്യ​ത്തി​ന് ശൗ​ചാ​ല​യ​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ന്‍ വ​ലി​യ തു​ക ചെ​ല​വ​ഴി​ക്ക​ണം. എ​ന്നാ​ല്‍ ബ​ഡ്‌​സ് സ്‌​കൂ​ള്‍ കെ​ട്ടി​ടം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ അ​തി​ല്‍ നൂ​റോ​ളം കി​ട​ക്ക​ക​ളോ​ട് കൂ​ടി​യ എ​ഫ്എ​ല്‍​ടി​സി ഒ​രു​ക്കാ​നാ​കും. ഈ ​കെ​ട്ടി​ടം പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്താ​യ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ സ​മ​യ​ന​ഷ്ട​മി​ല്ലാ​തെ രോ​ഗി​ക​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നും ക​ഴി​യും.
അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ എ​ഫ്എ​ല്‍​ടി​സി​യി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു​ള്ള ഡോ​ക്ട​ര്‍​മാ​ര​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ക​ള​ക്ട​ര്‍ ഇ​ട​പെ​ട്ടു കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പാ​ക്കേ​ജി​ല്‍​പ്പെ​ടു​ത്തി 1.80 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ട​മൊ​രു​ങ്ങു​ന്ന​ത്.